അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കെജ്രിവാളിന്റെ ആവശ്യം വിവാദമാകുന്നു
തിങ്കള്‍, 10 മാര്‍ച്ച് 2014 (15:03 IST)
PTI
PTI
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ വിവാദ അഭിമുഖം വൈറലാകുന്നു. കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഒരു ടി വി ചാനലിന് നല്കിയ അഭിമുഖമാണ് വിവാദമായിരിക്കുന്നത്.
അഭിമുഖം നല്‍കിയതിന് ശേഷം അതിലെ ചില ഭാഗങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കണമെന്ന് കെജ്രിവാള് അവതാരകനോട് പറയുന്നതാണ് വിവാദമായത്. ചില പ്രത്യേക ഭാഗങ്ങള്‍ പ്രാധാന്യത്തോടെ കാണിച്ചാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ലഭിക്കും എന്ന് കെജ്രിവാള് പറയുന്നുണ്ട്. അവതാരകന് ഇത് സമ്മതിക്കുന്നുമുണ്ട്.
ഒരു മിനിട്ട് ആണ് ഈ ഓഫ് ദ റെക്കോഡ് വീഡിയോയുടെ ദൈര്‍ഘ്യം. കെജ്രിവാള് മാധ്യമങ്ങളെ വിമര്‍ശിച്ച ശേഷമാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.