ദേശീയ പതാകയ്‌ക്കൊപ്പം ചൂല്‍; എഎപിക്കാര്‍ക്കെതിരെ കേസ്
തിങ്കള്‍, 24 മാര്‍ച്ച് 2014 (15:48 IST)
PRO
ദേശീയ പതാകയെ അവഹേളിച്ചെന്ന പരാതിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഭോപ്പാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവെന്ന് റിപ്പോര്‍ട്ട്.
പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിലില്‍ ദേശീയ പതാകയ്‌ക്കൊപ്പം പാര്‍ട്ടി ചിഹ്നമായ ചൂലേന്തിയത് ദേശീയ പതാകയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സ്വദേശിയായ രാജേന്ദ്ര മിശ്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
അരവിന്ദ് കെജ്‌രിവാളിന് പുറമെ ഷാസിയ ഇല്‍മി, അശുതോഷ്, ഗാന്ധിജിയുടെ പൗത്രന്‍ രാജ്‌മോഹന്‍ തുടങ്ങി 10 നേതാക്കള്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരായ അന്വേഷണം മുതിര്‍ന്ന ഉദ്യഗോസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം ഡല്‍ഹി പൊലീസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.