കെ‌ജ്‌രിവാളിന്റെ ആഗ്രഹം പ്രധാനമന്ത്രിസ്ഥാനമെന്ന് അണ്ണാ ഹസാരെ

വ്യാഴം, 20 ഫെബ്രുവരി 2014 (14:38 IST)
PRO
ആം ആദ്മി അദ്ധ്യക്ഷനും ഡല്‍ഹി മുന്‍‌മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ.

ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴാണ് അണ്ണാ ഹസാരെ തന്റെ മുന്‍‌കാല സഹപ്രവര്‍ത്തകനെ വിമര്‍ശിച്ചത്. മുന്‍‌ ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇനി പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെന്നാണ് തനിക്ക് കാണാനാകുന്നതെന്ന് അണ്ണാ ഹസാരെ പറഞ്ഞു.

രാജിവെച്ചതിനുശേഷവും കെജ്‌രിവാള്‍ ഔദ്യോഗികവസതി ഒഴിഞ്ഞുകൊടുത്തില്ലെന്നും അതാണ് ചെയ്യേണ്ടിയിരുന്നതെന്നും കെജ്രിവാള്‍ ഏറെ മാറിപ്പോയിരിക്കുന്നുവെന്നും ഹസാ‍രെ പറഞ്ഞു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അടുത്തെയിടെ ലോക്സഭ ഇലക്ഷന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരുന്നു. മമത ബാനര്‍ജിയെ വിശ്വാസമുണ്ടെന്നും അവര്‍ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമെന്നും ഹസാരെ പറഞ്ഞു.

ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് ഹസാരെ രംഗത്ത് വരുന്നത്. ദേശീയ പ്രാധാന്യമുള്ള 17 വിഷയങ്ങള്‍ സംബന്ധിച്ച തന്റെ കത്തിനോട് പ്രതികരിച്ച ഏക വ്യക്തിയാണ് മമത ബാനര്‍ജി.




വെബ്ദുനിയ വായിക്കുക