പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നുവന്ന ആടുജീവിതം സിനിമാ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ്

ശ്രീനു എസ്

വ്യാഴം, 4 ജൂണ്‍ 2020 (08:31 IST)
പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നുവന്ന ആടുജീവിതം സിനിമാ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെയ് 22നായിരുന്നു സിനിമാ സംഘത്തോടൊപ്പം ഇയാള്‍ നാട്ടിലെത്തിയത്. സിനിമാ സംഘത്തിലെ ഭാഷാസഹായിയായിരുന്നു ഇയാള്‍.
 
അതേസമയം നടന്‍ പൃഥ്വീരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. 22-ാം തിയതി നാട്ടിലെത്തിയ ശേഷം ഏഴുദിവസം സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള ക്വാറന്റൈനിലായിരുന്നു താരം. 29-ാം തിയതി വീട്ടിലേക്ക് പോയെങ്കിലും ഹോം ക്വാറന്റൈനില്‍ തുടരാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍