ജൂൺ പകുതിയോടെ ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ 15,000 ആയി ഉയരും, മുന്നറിയിപ്പുമായി ചൈനീസ് ഗവേഷകർ

വ്യാഴം, 4 ജൂണ്‍ 2020 (08:26 IST)
ജൂൺ മാസം പകുതിയോടെ രാജ്യത്ത് പ്രതിദിന കൊവിഡ് 19 പൊസിറ്റീവ് കേസുകൾ 15,000 ആയി ഉയരും എന്ന് മുന്നറിയിപ്പുമായി ചൈനീസ് ഗവേഷകർ. രാജ്യത്തെ നിലവിലെ കൊവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണ് ചൈനയിലെ ഗ്ലോബൽ കൊവിഡ് 19 പ്രഡിക്റ്റ് സിസ്റ്റം മുന്നറിയിപ്പുമായി രംഗത്തെത്തിയിരിയ്കുന്നത്. ലോകത്തിലെ 180 രാജ്യങ്ങലിലെ കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ഗ്ലോബൽ കൊവിഡ് 19 പ്രഡിക്റ്റ് സിസ്റ്റം പ്രവചനങ്ങൾ നടത്തുന്നുണ്ട് ലാൻഷോ സർവകലാശാലയാണ് ഈ പഠനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
 
ജൂൺ രണ്ടോടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം  9,000 കടക്കും എന്ന് നേരത്തെ ഗവേഷകർ പ്രവചനം നടത്തിയിരുന്നു. ഈ കണക്കുകളോട് ചേർന്നു നിൽക്കുന്ന വിധത്തിൽ 8,909 പേർക്ക് അന്ന് രോഗ ബാധ സ്ഥിരീകരിയ്ക്കുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ ദിവസേനയുള്ള രോഗബാധിതരുടെ എണ്ണത്തിൽ ഒരോ ദിവസവും വർധനവ് ഉണ്ടാകും എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍