പ്രതിരോധ സെക്രട്ടറി അജയ്‌കുമാറിന് കൊവിഡ്, പ്രതിരോധ മന്ത്രാലയത്തിലെ 35 ജീവനക്കാർ ക്വാറന്റീനിൽ

വ്യാഴം, 4 ജൂണ്‍ 2020 (07:54 IST)
ഡൽഹി: ഇന്ത്യയുടെ  പ്രതിരോധ സെക്രട്ടറി അജയ്‌കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ജീവനകാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്. അജയ് കുമാറിന്റെ ആരോഗ്യനില തൃപ്തികകരമാണ് എന്നാണ് റിപ്പോർട്ടുകൾ.
 
പ്രതിരോധ സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻ‌കരുതലിന്റെ ഭാഗമായീ പ്രതിരോധമന്ത്രി ഓഫീസിൽ വരുന്നില്ല. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം നൽകിയിരിയ്ക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചുവരികായാണ് എന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍