കൊല്ലം അഞ്ചലില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ദമ്പതിമാര്‍ മരിച്ചുകിടക്കുന്നത്

ശ്രീനു എസ്

ബുധന്‍, 3 ജൂണ്‍ 2020 (17:29 IST)
അഞ്ചല്‍ ഇടമുളക്കലില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ അമൃത് ഭവനില്‍ സുനില്‍ (34) ഭാര്യ സുജിനി (24) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനില്‍ തൂങ്ങിമരിച്ച നിലയിലും സുജിനിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടത്.
 
വീടിനുള്ളില്‍ നിന്നും ഇവരുടെ മൂന്നുവയസുള്ള കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ വീട്ടില്‍ വന്നപ്പോഴായിരുന്നു സംഭവം അറിയുന്നത്. ഭാര്യയെ കൊന്ന ശേഷം സുനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍