വിരമിക്കുന്നതിന് മുൻപ് ആ നേട്ടങ്ങൾ കൂടി സ്വന്തമാക്കുക ആഗ്രഹമെന്ന് സ്റ്റീവ് സ്മിത്ത്

വെള്ളി, 7 ഓഗസ്റ്റ് 2020 (07:56 IST)
വിരമിക്കുന്നതിന് മുൻപ് ഇംഗ്ലണ്ടിൽ ആഷസ് പരമ്പര വിജയിക്കുകയും ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്യുകയാണ് കരിയറിൽ കീഴടക്കാനുള രണ്ട് കൊടുമുടികളെന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത്.ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ആഷസ് പരമ്പരയില്‍ നാല് ടെസ്റ്റില്‍ നിന്ന് 774 റണ്‍സടിച്ച് സ്മിത്ത് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിലായിരുന്നു.
 
ആഷസ് നിലനിർത്താനായി എന്നത് സന്തോഷകരമാണെങ്കിലും ഇംഗ്ലണ്ടിൽ പരമ്പര ജയിക്കാനായില്ല എന്നത് നിരാശ നൽകുന്നു.അതുപോലെതന്നെയാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുക എന്നതും. ഈ രണ്ട് രാജ്യങ്ങളാണ് കീഴടക്കാനുള്ള വലിയ കൊടുമുടികൾ. എത്രകാലം ക്രിക്കറ്റിൽ തുടരും എന്നത് ഉറപ്പില്ലെന്നും എങ്കിലും കരിയറിൽ ഈ രണ്ട് ലക്ഷ്യങ്ങൾ എപ്പോളും പ്രചോദനം നൽകുന്നുതാണെന്നും സ്മിത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍