ആ ഇതിഹാസ ബൗളർക്കെതിരെ ബാറ്റ് ചെയ്യാൻ ആഗ്ര‌ഹമെന്ന് ഹിറ്റ്‌മാൻ

ചൊവ്വ, 4 ഓഗസ്റ്റ് 2020 (14:05 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബറ്റ്സ്മാന്മാരിലൊരാളാണ് ഇന്ത്യയുടെ രോഹിത് ശർമ്മ. നിലവിൽ ബൗളർമാരുടെ പേടിസ്വപ്‌നമായ ഹിറ്റ്‌മാനിതാ താൻ നേരിടാൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഓസ്ട്രേലിയൻ ഇതിഹാസ ബൗളറെയാണ് നേരിടാൻ ഏറ്റവുമധികം ആഗ്രഹിക്കുന്നത് എന്നാണ് രോഹിത്തിന്റെ മറുപടി.
 
ലോക ക്രിക്കറ്റിലെ ഏറ്റവും എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പടുന്ന ഗ്ലെൻ മഗ്രാത്തിനെ നേരിടാൻ ആഗ്രഹമുണ്ടെന്നാണ് രോഹിത് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.കരിയറിൽ 124 ടെസ്റ്റില്‍ നിന്ന് 563 വിക്കറ്റും 250 ഏകദിന മത്സരങ്ങളില്‍ 381 വിക്കറ്റുക‌ളുമാണ് മഗ്രാത്ത് നേടിയിട്ടുള്ളത്.ഒന്നര പതിറ്റാണ്ടോളം കാലം ഓസീസ് ജഴ്‌സിയണിഞ്ഞ മഗ്രാ മൂന്ന് തവണ ലോകകപ്പ് നേടിയ ടീമിൽ അംഗമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍