ഏകദിന ടീമിൽ മടങ്ങിയെത്തണം, ലോകകപ്പ് നേടണമെന്ന് ആഗ്രഹം: ഇഷാന്ത് ശർമ്മ

ബുധന്‍, 5 ഓഗസ്റ്റ് 2020 (16:07 IST)
ഏകദിന ടീമിൽ മടങ്ങിയെത്തുകയും ലോകകപ്പ് നേടുകയുമാണ് ആഗ്രഹമെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ.ഇന്ത്യയുടെ മുൻ നിര ബൗളറാണെങ്കിലും 2016ന് ശേഷം ഏകദിനത്തിൽ താരം കളിച്ചിട്ടില്ല.
 
ലോകകപ്പിന് തത്തുല്യമായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നമ്മള്‍ കളിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരും ചാമ്പ്യൻഷിപ്പ് പിന്തുടരുന്നില്ല. എന്നാൽ ഏകദിന ലോകകപ്പ് അത്തരത്തിലല്ല.ലോകകപ്പ് നേടുന്ന ടീമിൽ അംഗമാവുക എന്നത് വലിയ ആഗ്രഹമാണെന്നും ഇഷാന്ത് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍