ആൻഡേഴ്സൺ ഇനി എഴുന്നൂറാൻ, ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ പേസർ

അഭിറാം മനോഹർ

ഞായര്‍, 10 മാര്‍ച്ച് 2024 (14:56 IST)
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായി 700 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസ് ബൗളറായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ധരംശാല ടെസ്റ്റിന്റെ മൂന്നാം ദിനം രാവിലെ ഇണ്യയുടെ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെയാണ് ആന്‍ഡേഴ്‌സണെ തേടി റെക്കോര്‍ഡ് നേട്ടമെത്തിയത്.
 
ധരംശാല ടെസ്റ്റിനിറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിലേക്ക് 2 വിക്കറ്റ് മാത്രം അകലെയായിരുന്നു 41കാരനായ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ശുഭ്മാന്‍ ഗില്ലിന്റെയും കുല്‍ദീപ് യാദവിന്റെയും വിക്കറ്റുകള്‍ നേടിയതോടെയാണ് 700 വിക്കറ്റുകളെന്ന നാഴികകല്ലിലേക്ക് ജെയിംസ് ആന്‍ഡേഴ്‌സണ്‍ എത്തിയത്. 800 വിക്കറ്റുകളുള്ള ശ്രീലങ്കന്‍ ഇതിഹാസതാരം മുത്തയ്യ മുരളീധരനും 708 വിക്കറ്റുകളുമായി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണുമാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്. ഇരുവരും സ്പിന്‍ താരങ്ങളാണ്.
 
187 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ആന്‍ഡേഴ്‌സന്റെ നേട്ടം. 2002ലാണ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 32 തവണ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. 42 റണ്‍സ് വിട്ടുനല്‍കി 7 വിക്കറ്റെടുത്തതാണ് താരത്തിന്റെ കരിയറിലെ മികച്ച പ്രകടനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍