പഴയ തീയെല്ലാം കെട്ടു, വിരമിക്കുന്നതാണ് നല്ലത്; ആഷസില്‍ നിറം മങ്ങി ആന്‍ഡേഴ്‌സണ്‍

ചൊവ്വ, 1 ഓഗസ്റ്റ് 2023 (20:30 IST)
പ്രായം 42 ആയെങ്കിലും തളരാത്ത പോരാട്ട വീര്യത്തിന്റെ ആള്‍രൂപമായിരുന്നു ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിഹാസ തുല്യമായ ബൗളിങ് കരിയറാണ് ആന്‍ഡേഴ്‌സണ് ഉള്ളത്. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന ആഷസ് പരമ്പരയില്‍ മോശം പ്രകടനമാണ് ആന്‍ഡേഴ്‌സണ്‍ നടത്തിയത്. കരിയറില്‍ ഇത്രയും മോശം അവസ്ഥയില്‍ ഒരിക്കല്‍ പോലും ആന്‍ഡേഴ്‌സണ്‍ നിന്നിട്ടുണ്ടാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 
 
ഇത്തവണ ആഷസില്‍ ഏറ്റവും കുറവ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ആണ് ആന്‍ഡേഴ്‌സണ്‍. നാല് ടെസ്റ്റുകള്‍ കളിച്ച ആന്‍ഡേഴ്‌സണ് ഇത്തവണ വീഴ്ത്താന്‍ സാധിച്ചത് വെറും അഞ്ച് വിക്കറ്റുകള്‍ മാത്രമാണ്. മിക്ക ഇന്നിങ്‌സുകളിലും ആന്‍ഡേഴ്‌സണ് വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിഞ്ഞില്ല. 
 
23 വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍. സ്റ്റുവര്‍ട്ട് ബ്രോഡ് 21 വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ച ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സിന് വരെ 19 വിക്കറ്റുകളുണ്ട്. അപ്പോഴാണ് നാല് ടെസ്റ്റുകള്‍ കളിച്ച ആന്‍ഡേഴ്‌സണ്‍ വെറും അഞ്ച് വിക്കറ്റില്‍ ഒതുങ്ങിയത്. 
 
ആന്‍ഡേഴ്‌സണ് പഴയ വീര്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന് വിരമിക്കാന്‍ സമയമായെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍