ഗുളികന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഹിന്ദുക്കള്‍ക്ക് പേടിയാണ്. കാരണം ഗുളികന്‍ പാപനാണ്. അവന്‍ നില്‍ക്കുന്ന ഭാവത്തേയും ആ ഭാവത്തിലെ മറ്റ് ഗ്രഹങ്ങളേയും ആ രാശിയുടെ അധിപനെയും ഗുളികന്‍ ബാധിക്കും. വ്യാഴമോ വ്യാഴത്തിന്‍റെ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ഗുളികന്‍റെ പാപത്വം കുറഞ്ഞുകിട്ടുമെന്ന് മാത്രം.
ലഗ്നത്തില്‍ ഗുളികന്‍ വന്നാല്‍ ജാതകന്‍ അല്‍പായുസായിരിക്കും. മാത്രമല്ല ക്രൂരനും രോഗിയും ആയിരിക്കും. ലഗ്നത്തില്‍ ഗുളികന്‍ മാത്രം നിന്നാല്‍ രാജയോഗമാണ്. ശരീരത്തില്‍ മുറിവോ പൊള്ളലോ ഏല്‍ക്കാനും യോഗമുണ്ടാകും.
ഗളികന്‍ രണ്ടാം ഭാവത്തിലാണെങ്കില്‍ വിദ്യാരഹിതനും ദരിദ്രനും ആയിരിക്കും.പക്ഷെ ജാതകന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഫലിക്കും. പിടിവാശിക്കാരനായിരിക്കും.ജനിച്ച വീട് നശിച്ചുപോകും.
ഗുളികന്‍മൂന്നാം ഭാവത്തിലാണെങ്കില്‍ സഹോദരങ്ങല്‍ ഉണ്ടാകില്ല. ഗര്‍വ്വം അഹങ്കാരവും കാരണം പരാക്രമങ്ങള്‍കാട്ടും. എപ്പോഴും കടം വാങ്ങും.