തിരുപ്പതി റയില്‍വെ സ്റ്റേഷനടുത്ത് വച്ച് ഷണ്ടിംഗ് നടത്തുന്നതിനിടെ പദ്മാവതി എക്സ്പ്രസ് ട്രെയിനിന് അജ്ഞാതര്‍ തീവച്ചു. കഡപ്പ എം പി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ അനുയായികളാണ് ട്രെയിനിന് തീവച്ചതെന്ന് സംശയിക്കുന്നു.
പുകയുയരുന്നതുകണ്ട ട്രെയിന്‍ ജോലിക്കാര്‍ ഉടന്‍ പ്രതികരിച്ചതിനാല്‍ കൂടുതല്‍ അപകടമൊഴിവായി. സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയായിരുന്ന ട്രെയിനിന്റെ തീപിടിച്ച ബോഗി വേര് പെടുത്തിയത് മറ്റ് ബോഗികളിലേക്ക് തീ പടരാതിരിക്കാന്‍ സഹായിച്ചു.
എസ്-10 ബോഗി പൂര്‍ണമായും കത്തി നശിച്ചു. എസ്-11 ബോഗിയിലേക്കും തീ പടര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് കുറച്ചു സമയത്തേക്ക് ഇതുവഴിയുള്ള ട്രയിന്‍ ഗതാഗതത്തില്‍ താമസം നേരിട്ടു.
ആന്ധ്ര മുന്‍ മുഖ്യന് വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ആത്മഹത്യ ചെയ്തവരുടെ കുംടുംബങ്ങളെ ആശ്വസിപ്പിക്കാനായി ജഗന് മോഹന്‍ “ ഒഡര്പു യാത്ര’ നടത്തിയത് കഴിഞ്ഞ ദിവസം പൊലീസ് തടയുകയും ജഗനെ കരുതല്‍ തടങ്കലില്‍ ആക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്ത് എത്തിയ ആള്‍കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിവയ്പ് നടത്തിയിരുന്നു. ഏറ്റുമുട്ടലുകളില്‍ 24 പേര്‍ക്ക് പരുക്ക് പറ്റി