കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എ ഡി ജി പി അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടികൂടിയത് നാലുലോഡ് സാധനങ്ങള്‍. കമ്പികളും ആയുധങ്ങളും മൊബൈല്‍ ഫോണുകളും പാത്രങ്ങളും മൊബൈല്‍ ചാര്‍ജ്ജറുകളും മരക്കഷണങ്ങളും വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു.
ഇത്രയധികം സാധനങ്ങള്‍ ജയിലിനുള്ളില്‍ നിന്ന് പിടിച്ചെടുത്തത് ആഭ്യന്തരവകുപ്പിനാകെ നാണക്കേടുണ്ടാക്കുന്ന സംഗതിയാണ്. ഇത്രയും കാലം തടവുകാര്‍ ഇവ ഉപയോഗിച്ചിരുന്നു എന്നത് വലിയ സുരക്ഷാ പാളിച്ചയായാണ് വിലയിരുത്തപ്പെടുന്നത്. രണ്ടുപേര്‍ ജയില്‍ ചാടിയപ്പോള്‍ മാത്രമാണ് ഈ സാധനങ്ങള്‍ അധികൃതരുകളുടെ കണ്ണില്‍ പെട്ടത്.
ഇപ്പോള്‍ പിടിച്ചെടുത്ത സാധനങ്ങള്‍ എവിടെ സൂക്ഷിക്കും എന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് രൂപയും ജയിലില്‍ നിന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ജയില്‍ ഉത്തരമേഖലാ ഡി ഐ ജിയും സൂപ്രണ്ടും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.