ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ മൂന്നുപേര്‍ ഹോള്ബ്രൂക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്ക്കാരന് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വെല്യാര്ഡിലുള്ള സംഭവസ്ഥലത്തെത്തിയത്.
ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗുരുതരാവസ്ഥയില്‍ കണ്ട 23 മാസം പ്രായം വരുന്ന കുഞ്ഞിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് പൊലീസ് അധികൃതര്‍ തയ്യാറായില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
“എല്ലാവരും ഞെട്ടലിലാണ്. ആ വീട്ടില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പ്രദേശം മുഴുവന്‍ നിശ്ചലാവസ്ഥയിലാണ്.” - ഒരു തദ്ദേശവാസി പറഞ്ഞു.