പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നേക്കും

ചൊവ്വ, 1 മാര്‍ച്ച് 2011 (10:18 IST)
PRO
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വീണ്ടും വില വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. ധനമന്ത്രി പ്രണബ് മുഖര്‍ജി തിങ്കളാഴ്ച അവതരിപ്പിച്ച പൊതു ബജറ്റില്‍ പെട്രോളിനും ഡീസലിനുമുള്ള ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താത്ത സാഹചര്യത്തിലാണ് വില വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നത്.

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 110 ഡോളറില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍‍. ഇത് കണക്കിലെടുത്ത് 2011-2012 വര്‍ഷത്തെ ബജറ്റില്‍ ക്രൂഡ് ഓയിലിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ധനമന്ത്രി ഇതിന് തയ്യാറായില്ല.

ക്രൂഡ് ഓയിലിന്റെ ഇറക്കുമതി തീരുവ അഞ്ച് ശതമാനമായി നിലനിര്‍ത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി തീരുവയാകട്ടെ 7.5 ശതമാനമായി തുടരുകയും ചെയ്യും. ഇതാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കേണ്ട സ്ഥിതിയിലേക്ക് നയിക്കുന്നത്. മാര്‍ച്ച് 18ന് ശേഷം വില വര്‍ദ്ധിക്കാനാണ് സാധ്യത.

നിലവിലെ വില അനുസരിച്ച് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പന പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക