ഇന്നത്തെ ദിവസം ജനിച്ചവരാണോ നിങ്ങൾ? സ്വഭാവവും ഭാവിയും ഇങ്ങനെ!

ഞായര്‍, 25 ഓഗസ്റ്റ് 2019 (17:04 IST)
ഓരോ വ്യക്തിയുടെയുടെയും ജന്മജനക്ഷത്രം മുൻനിര്‍ത്തി ഭാവി പ്രവചിക്കുന്നതുപോലെ ജനനതീയതി നോക്കിയും ഒരാളുടെ സ്വഭാവവും ഭാവിയും പ്രവചിക്കാൻ സാധിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇന്ന് ആഗസ്റ്റ് 25ന് ജനിച്ചവരുടെ സ്വഭാവവും ഭാവിയും എന്താണെന്ന് നോക്കാം. 
 
ഈ ദിവസം ജനിച്ചവരുടെ ജന്മസംഖ്യ ഒന്നാണ്. ജ്യോതിഷ പ്രകാരം സൂര്യനാണ് ഈ സംഖ്യയുടെ അധിപൻ. നിങ്ങള്‍ക്കും നേതൃത്വഗുണം പ്രദര്‍ശിപ്പിക്കാനും ആത്മവിശ്വാസം പ്രകടിപ്പിക്കാനും സാധിക്കും. നിങ്ങളുടെ ഊര്‍ജസ്വലത മറ്റുള്ളവരെ ആകര്‍ഷിക്കും. വലിയ കാര്യങ്ങളെ നിസാരമായി കൈകാര്യം ചെയ്യാനാകും. സത്യസന്ധത, അഭിമാനം എന്നിവ നിങ്ങളുടെ മുഖമുദ്രയാണ്. എന്നാൽ മറ്റുള്ളവരോട് പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരു സ്വഭാവവും നിങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്. നിങ്ങളുടെ ഭാഗ്യരത്നങ്ങള്‍ റൂബി, പുഷ്യരാഗം എന്നിവയാണ്. ഇവ ധരിക്കുകയാണെങ്കിൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്ന് ജ്യോതിഷം പറയുന്നു. 
 
നിങ്ങളുടെ ഭാഗ്യസംഖ്യയും ഒന്ന് തന്നെയാണ്. 1,2,4,7,8,10,16,19,25,28,29 എന്നീ തീയതികള്‍ നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. നിങ്ങള്‍ക്ക് 10,19,28,37,46,55,64 എന്നീ വയസുകളിൽ നേട്ടങ്ങള്‍ക്ക് സാധ്യത. ഭാഗ്യനിറങ്ങള്‍ ചുവപ്പ്, ഓറഞ്ച്, സ്വ‍ര്‍ണം, മഞ്ഞ എന്നിവയാണ്. ഞായറും തിങ്കളും അനുകൂല ദിനമാണ്. മെഡിക്കൽ, ജുവലറി, എൻജിനീയറിങ്, കായികം തുടങ്ങിയ മേഖലകളിലായിരിക്കും ഉദ്യോഗം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍