ദിവസവും രണ്ട് തവണ വീടുകളിൽ വിളക്ക് തെളിയിക്കുക എന്നത് ഹൈന്ദവ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. പുലർച്ചെ സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യാസ്ഥമനത്തിനു മുൻപുമാണ് വിളക്ക് തെളിയിക്കേണ്ടത്. കുടൂംബത്തിന്റെ സർവൈശ്വര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ഇരുട്ടും വെളിച്ചവും ഇടകലരുന്ന സമയത്ത് ദീപം തെളിയിക്കുന്നത് വീടുകളിൽ നിന്നും നെഗറ്റീവ് എനർജിയെ പുറം തള്ളും എന്നും വിശ്വാസം ഉണ്ട്.