കുറച്ച് മാസങ്ങളായി കാവ്യാ മാധവന്റെ അമ്മായിയമ്മയുടേതാണെന്ന് അവകാശപ്പെട്ട് ഒരു സൌണ്ട് ക്ലിപ്പ് നെറ്റില്‍ അലഞ്ഞുതിരിയുന്നുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ ക്ലിപ്പും എത്തിയിരിക്കുന്നു. വായനക്കാരില്‍ ചിലര്‍ അത് കേട്ടിട്ടുമുണ്ടാകും. കാവ്യയെയും ദിലീപിനെയും സുജാ കാര്‍ത്തികയെയും പറ്റി പരാമര്‍ശമുള്ള ഈ സൌണ്ട് ക്ലിപ്പുകള്‍ വ്യാജമാണെന്ന് നിശാലിന്റെ ബന്ധുക്കള്‍ പറയുമ്പോള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് കാവ്യയുടെ കുടുംബം.
കാവ്യയുടെ മുന്‍ ഭര്‍ത്താവായ വിശാലിന്റെ അമ്മ മണിയും മറ്റൊരാളും തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഈ ക്ലിപ്പുകള്‍ നെറ്റില്‍ കറങ്ങുന്നത്. എന്നാല്‍, ഈ ക്ലിപ്പുകളിലുള്ള സ്ത്രീയുടെ സ്വരം തന്റെ സഹോദരി മണിയുടേതല്ലെന്ന് മണിയുടെ സഹോദരന് രാജശേഖരന് ഒരു ഇംഗ്ലീഷ് മാധ്യമത്തിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്.
“ഞങ്ങളുടെ കുടുംബത്തിലെ ആര്‍ക്കും ഈ ക്ലിപ്പുകളുമായി ഒരു ബന്ധവുമില്ല. ആരൊക്കെയോ ഞങ്ങളുടെ കുടുംബത്തിന് എതിരായി നടത്തുന്ന ഗൂഡാലോചനയുടെ അനന്തരഫലമാണ് ഈ ക്ലിപ്പ്. എന്തായാലും ക്ലിപ്പിനെതിരെ ഒരു നടപടിക്കും ഞങ്ങള്‍ പോകുന്നില്ല. കാരണം, നിശാലും കാവ്യയുമായുള്ള ബന്ധം അവസാനിച്ച് കഴിഞ്ഞു. അതൊരു അടഞ്ഞ അധ്യായമാണ്. ഇനിയുമത് പൊതുജനമധ്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല” - രാജശേഖരന് പറയുന്നു.
അടുത്ത പേജില്‍ “ക്ലിപ്പിനെ പറ്റി കാവ്യയുടെ കുടുംബം”
PRO
PRO
മാസങ്ങളായി ഒരു ക്ലിപ്പ് നെറ്റില്‍ കൈമാറിക്കൊണ്ടിരിക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്ന് കാവ്യയുടെ അമ്മ ശ്യാമളയും അച്ഛന് മാധവനും പറയുന്നു. കാവ്യയുടെ വിവാഹമോചനത്തിന് പിന്നില്‍ നടന് ദിലീപാണെന്ന് സൂചിപ്പിക്കുന്ന ഈ ക്ലിപ്പുകള്‍ നെറ്റില്‍ പ്രചരിപ്പിച്ച് തങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ എടുക്കുമെന്നും കാവ്യയുടെ കുടുംബം പറയുന്നു.
“ആറ് മാസം മുമ്പ് തന്നെ ഒരു ക്ലിപ്പ് നെറ്റില്‍ എത്തിയിട്ടുണ്ട് എന്ന് പലരും ഞങ്ങളോട് പറഞ്ഞിരുന്നു. ചില കുടുംബസുഹൃത്തുക്കള്‍ ഈ ക്ലിപ്പ് ഞങ്ങള്‍ അയച്ചുതരികയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ക്ലിപ്പും പുറത്ത് വന്നിരിക്കുന്നു. ഞങ്ങളെ അപമാനിക്കാന്‍ മനപൂര്‍വം ആരൊക്കെയോ ചെയ്യുന്നതാണിത്. നെറ്റില്‍ നിന്ന് ഈ ക്ലിപ്പുകള്‍ നീക്കം ചെയ്യാന്‍ ഞങ്ങള്‍ നിയമനടപടികള്‍ കൈക്കൊള്ളും” - കാവ്യയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തി.
കാവ്യയുടെ വിവാഹമോചനത്തിന് പിന്നില്‍ കളിച്ചത് നടന് ദിലീപ് ആണെന്ന സൂചനയാണ് ആദ്യത്തെ ക്ലിപ്പില്‍ ഉള്ളതെങ്കില്‍ രണ്ടാമത്തെ ക്ലിപ്പിലും ആ ആരോപണം തന്നെ ആവര്‍ത്തിക്കുന്നു. കൂടാതെ, നടി സുജ കാര്‍ത്തികയുടെ പങ്കിനെ പറ്റിയും ഇതില്‍ പരാമര്‍ശമുണ്ട്. എന്തായാലും ഈ ക്ലിപ്പിനെതിരെ നിശാലിന്റെയോ കാവ്യയുടെയോ കുടുംബങ്ങള്‍ നിയമനടപടി ഒന്നും സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്.