വിവാഹത്തിനൊരുങ്ങുന്ന പുരുഷന്‍ വാസ്‌തുവിലെ കണക്കുകള്‍ ശ്രദ്ധിക്കണോ ?!

തിങ്കള്‍, 19 ജൂണ്‍ 2017 (11:48 IST)
ഗൃഹനിര്‍മാണ സമയത്ത് വാസ്‌തു നോക്കുന്നതും അതിനനുസരിച്ച് നിര്‍മാണം നടത്തുന്നതും പതിവാണ്. വാസ്‌തുവില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നാല്‍ പോലും തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാല്‍ ഇതു പ്രകാരമുള്ള കണക്കുകളില്‍ നിന്നും ആരും വ്യതിചലിക്കാറില്ല.

ഉടന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പുരുഷന്‍‌മാര്‍ വാസ്‌തു ശ്രദ്ധിക്കണമെന്നാണ് പറയുന്നത്. കറുത്ത നിറമുള്ള വസ്‌ത്രങ്ങള്‍ ഒഴിവാക്കുകയും കിടപ്പു മുറിയില്‍ ഇരുണ്ട നിറത്തിലുള്ള പെയിന്റ് ഒഴിവാക്കി ഇളം നിറത്തിലുള്ള പെയിന്റുകള്‍ ഉപയോഗിക്കുന്നതും പോസ്റ്റീവ് ഏനര്‍ജിയുണ്ടാക്കുമെന്നാണ് പറയുന്നത്.

വിവാഹത്തിന് മുമ്പുതന്നെ കിടപ്പിലും മുറിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. നല്ല സൂര്യ പ്രകാശമുള്ള മുറി തെരഞ്ഞെടുക്കുകയും കിഴക്കോട്ടോ, പടിഞ്ഞാറാട്ടോ തല വെച്ചു കിടക്കാവുന്ന തരത്തില്‍ കട്ടില്‍ ക്രമീകരിക്കുകയും ചെയ്യണം.

വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്റെ മുറിയുടെ മുന്‍ഭാഗം തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് ആകരുത്. മുറികളില്‍ ആവശ്യമായ ജനാലകളും വേണം. മുറിയില്‍ സൂര്യപ്രകാശത്തിനൊപ്പം കാറ്റും എത്തണമെന്നും വാസ്‌തു പറയുന്നുണ്ട്.
അതേസമയം, ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണങ്ങള്‍ ഇല്ലെന്നും പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക