ബാത്ത്‌റൂമിന്റെ വാതില്‍ വീടിന്റെ ഐശ്വര്യം തകര്‍ക്കുമോ ?; ഇതില്‍ ചില സത്യങ്ങളുണ്ട്
വീട് നിര്‍മിക്കുമ്പോള്‍ വാസ്‌തു പ്രകാരമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. അടുക്കളയുടെ സ്ഥാനം പോലെ തന്നെ ശൗചാലയത്തിന്റെ കാര്യത്തിലും വലിയ പ്രാധാന്യമുണ്ട്.
കന്നിമൂല എന്നറിയപ്പെടുന്ന വീടിന്റെ തെക്കു പടിഞ്ഞാറേ ഭാഗത്ത് ശൗചാലയം പണിയരുത്. ഈ ഭാഗത്ത് ശൗചാലയം പണിതാല്‍ ഊര്‍ജം മലിസമാകുമെന്നാണ് ശാസ്‌ത്രം.
നെഗറ്റീവ് എനർജിയുടെ ഭാഗമായ ശൗചാലയത്തിന്റെ വാതില്‍ തുറന്നിടരുത്. മുറികളിൽ നിന്നോ ഡ്രോയിംഗ് ഹാളുകളിൽ നിന്നോ സിറ്റൗട്ടിൽ നിന്നോ നേരിട്ടുവേണം ശൗചാലയത്തിലേക്ക് വാതില്‍ കൊടുക്കേണ്ടത്.