നിലവിളക്ക് തെളിക്കുമ്പോഴും കർപ്പൂരം കത്തിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഞായര്‍, 21 ജൂലൈ 2019 (17:32 IST)
വാസ്തുവിന്റെ വൈദികനിയമങ്ങള്‍ക്കനുസൃതമായി ഗൃഹോപകരണങ്ങളും മുറികളും മറ്റും ക്രമീകരിക്കുന്ന കലയാണ്‌ വാസ്തു ശാസ്ത്രം. വാസ്തു നോക്കാതെ ആരും തന്നെ ഇപ്പോൾ വീട് പണിയാറില്ല. വീടു നിര്‍മാണത്തില്‍ പൂജാമുറിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന വീടിൻറെ വടക്കു കിഴക്കേ കോണിലോ തെക്കു പടിഞ്ഞാറേ കോണിലോ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലോ ആണ് പൂജാമുറിക്കു സ്ഥാനം നല്‍കേണ്ടത്. വീട് പണിയുന്നതിനു മുന്നേ തന്നെ സ്ഥാനം നോക്കി സ്ഥലം ഒഴിച്ചിടേണ്ടതാണ്. 
 
നാലുകെട്ടിലാണെങ്കിൽ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നത് അഭികാമ്യമാണ്.
വെൻറിലേഷനുണ്ടെങ്കിൽ ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതും നല്ലതാണ്. വീടുകളില്‍ വടക്ക് കിഴക്ക് മൂല തന്നെയാണ് പൂജകള്‍ക്ക് നല്ലത്. വടക്ക് കിഴക്ക് ദിക്കിനെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരനാണെന്ന പ്രത്യേകത കൂടിയുണ്ട്.
 
വടക്കുകിഴക്കും കിഴക്കും ഉള്ള പൂജാമുറിയിൽ പടിഞ്ഞാറു ദർശനമായാണ് ആരാധനാമൂർത്തികളുടെ ചിത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവ വക്കേണ്ടത്. അതുപോലെ രണ്ടു തിരിയിട്ട് വേണം വിളക്കുകൊളുത്താന്‍ എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തെക്ക് കിഴക്ക് മൂലയിലായിരിക്കണം കര്‍പ്പൂരം കത്തിക്കുന്നതും ഹോമകുണ്ഡം സ്ഥപിക്കുന്നതും.
 
പൂജാമുറിയുടെ വാതിലും ജനലും നിര്‍മിക്കുന്നതിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. രണ്ടു പാളികളിലുള്ളതായിരിക്കണം വാതില്‍. വടക്ക് കിഴക്ക് ദിക്കിലേക്കായാണ് വാതിലും ജനലും തുറക്കേണ്ടത്. പൂജാമുറി പടിക്കെട്ടുകള്‍ക്ക് അടിയിലോ ഗോവണിക്കു താഴെയോ ആവരുത്. കുളിമുറി, കക്കൂസ് എന്നിവ ഒരിക്കലും പൂജമുറിക്ക് മുകളിലോ അടിയിലോ അടുത്തോ ആവരുതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍