ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും സമാധനവും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വീട്ടില്‍ സമ്പത്ത് നിലനില്‍ക്കുന്നില്ല എന്ന പരാതിയുള്ളവരാണ് ഭൂരിഭാഗവും. വാസ്‌തുവിന്റെ പ്രശ്‌നമടക്കമുള്ളവ ഇതിന് കാരണമായി തീരുന്നുണ്ട്. വീട്ടിലെ അടുക്കള മുതല്‍ കിണറിന് വരെ വസ്തു നോക്കുന്ന നിങ്ങള്‍ വീട്ടിലെ വൈദ്യുത ഉപകരണത്തിന്റെ സ്ഥാനത്തിന് വാസ്തു നോക്കാറുണ്ട്?
നിരന്തരം ചൂടു ഉത്പാദിപ്പിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ കിഴക്ക് ദിശയുടെ മധ്യഭാഗത്തേക്കോ തെക്ക് ദിശ മദ്ധ്യഭാഗത്തേക്കോ വെയ്ക്കാം. അതുപോലെ, ടെലിവിഷൻ, കമ്പ്യൂട്ടർ, റൂം ഹീറ്റർ, ഹീറ്റ് കോവൻറ്റർ, ഗെയ്സർ, മെയിൻമീറ്റർ മുതലായവ വീടിന്റെ തെക്ക് ഭാഗത്ത് വരുന്നതാണ് ഏറെ ഉത്തമം.
ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റൌവ്വ് വയ്ക്കാന്‍ ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. അവന്‍, മറ്റ് ഹീറ്ററുകള്‍ തുടങ്ങിയവ വയ്ക്കാനും ഈ ദിക്ക് തന്നെയാണ് ഉത്തമം. വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ വടക്ക് കിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം.