നെഗറ്റീവ് ഏനര്‍ജിയോ ? അല്ലേ അല്ല... ഇതുമാത്രമാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം !

തിങ്കള്‍, 3 ജൂലൈ 2017 (11:17 IST)
ഏതൊരാളേയും ആശങ്കയിലാഴ്‌ത്തുന്ന ഒന്നാണ് വീട്ടിലെ നെഗറ്റീവ് ഏനര്‍ജി. എന്താണ് നെഗറ്റീവ് ഏനര്‍ജിയെന്നും അത് എങ്ങനെ ഒഴിവാക്കാം എന്നുമാണ് പലരെയും ടെന്‍‌ഷനടിപ്പിക്കുന്നത്. ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. ഐശ്വര്യമാണ് വീടുകള്‍ക്ക് അത്യാവശ്യം. അതിനൊപ്പം നെഗറ്റീവ് ഏനര്‍ജിയെ വീടുകളില്‍ നിന്ന് ഒഴിവാക്കുകയും വേണം. വാസ്‌തുപ്രകാരം വീട് പണിയുമ്പോള്‍ ചെറിയ വീഴ്‌ചകള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ചെറിയ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ പോലും അത് പരിഹരിക്കാന്‍ കഴിയണം. അല്ലെങ്കില്‍ നെഗറ്റീവ് ഏനര്‍ജി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
 
വീട്ടിലേക്ക് ആവശ്യത്തിന് വായുവും സൂര്യപ്രകാശവും എത്തണം. ചില മുറികളില്‍ നെഗറ്റീവ് ഏനര്‍ജി അനുഭവപ്പെടുന്നു എന്ന് പറയുന്നതിന് കാരണം സൂര്യപ്രകാശവും വായുവും കടക്കാത്തതാണ്. പിന്നില്‍ ആരോ നില്‍ക്കുന്നു അല്ലെങ്കില്‍ വീട്ടില്‍ മറ്റാരോ ഉണ്ട് എന്നീ തോന്നലുകള്‍ നെഗറ്റീവ് ഏനര്‍ജിയുടെ ഭാഗം തന്നെയാണ്. പഴയ വിഗ്രഹങ്ങളും രൂപങ്ങള്‍, മരിച്ചവരുടെ ചിത്രങ്ങള്‍, ഭയം തോന്നുന്ന ഫോട്ടോകള്‍, കരയുന്ന കുട്ടിയുടെ പടം എന്നിവ വീട്ടില്‍ വയ്‌ക്കുന്നതും ഭിത്തിയില്‍ പതിപ്പിക്കുന്നതും നെഗറ്റീവ് ഏനര്‍ജിയുണ്ടാക്കും. മുഷിഞ്ഞ വസ്‌ത്രങ്ങളും അലങ്കോലമായി കിടക്കുന്ന മുറികളും നെഗറ്റീവ് ഏനര്‍ജിക്ക് കാരണമാകും. 
 
പ്രേതമുണ്ടോ ഇല്ലയോ എന്നതും എന്നത്തേയും ചര്‍ച്ചാവിഷയം തന്നെ. എന്നാല്‍ പ്രേതമുണ്ടോ എന്ന ചോദ്യത്തിന് തക്കതായ ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പ്രേതമുണ്ടോ എന്ന ചോദ്യത്തിന് തക്കതായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ആ വീട്ടില്‍ താമസിക്കാന്‍ കൊള്ളില്ല, ഈ കെട്ടിടത്തില്‍ പ്രേതമുണ്ട് എന്നീ തരത്തിലുള്ള കഥകള്‍ അന്നും ഇന്നും പ്രചരിക്കുന്നുണ്ട്. നാട്ടിന്‍ പുറത്തും നഗരത്തിലും ഇത്തരത്തിലുള്ള സങ്കല്‍പ്പങ്ങള്‍ക്ക് യാതൊരു കുറവുമില്ല. പ്രേതമുണ്ടെന്നും താമസിക്കാന്‍ കഴിയില്ലെന്നും പറയുന്ന മിക്ക വീടുകളിലും നിസാരമായ ചില പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നതാണ് വസ്തുത. 
 
കാറ്റില്‍ ജനലും വാതിലും ശബ്ദത്തില്‍ അടയുന്നതും അടുക്കളയില്‍ തീ പടരുന്നതുമാണ് മിക്കവരെയും ഭയപ്പെടുത്തുന്നത്. നിഴലനക്കം കണ്ടുവെന്നും രാത്രിയില്‍ മുറ്റത്ത് ആരോ സഞ്ചരിക്കുന്നതു പോലെ തോന്നുന്നതായും പലരും പറയുന്നുണ്ട്. വീട് ഇരിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്‌ത്രപരമായ കാരണങ്ങള്‍ മൂലം ഭയം തോന്നുകയും വീട്ടില്‍ പ്രേതമുണ്ടെന്ന് പറയുന്നവരും ധാരാളമാണ്. കാറ്റിന്റെ ഗതി അനുസരിച്ചല്ല വീടിന്റെ നിര്‍മാണമെങ്കില്‍ ജനലുകളും വാതിലുകളും കാറ്റിന്റെ ശക്തിയില്‍ അടയുന്നത് സ്വാഭാവികമാ‍ണ്. ഇതേ കാരണം തന്നെയാണ് അടുക്കളയില്‍ നിന്ന് തീ പടരുന്നതിനും കാരണമാകുന്നതെന്നാണ് ശാസ്ത്രം പറയുന്നത്.

വെബ്ദുനിയ വായിക്കുക