മരിച്ചവരുടെ ചിത്രങ്ങൾ വീട്ടിൽ വെച്ചാൽ?...

ശനി, 29 ഏപ്രില്‍ 2017 (16:42 IST)
നമുക്ക് വേണ്ടപ്പെട്ടവർ പെട്ടന്നൊരു ദിവസം മരിച്ചു പോയാൽ അത് ഉൾക്കൊള്ളാൻ കുറച്ചു ദിവസമെടുക്കും. അടുത്ത റിലേഷനിൽ ഉള്ളവരാണെങ്കിൽ കുറച്ചു മാസമോ വർഷമോ എടുക്കുമെന്ന് തീർച്ചയാണ്. അവരെ കുറിച്ചുള്ള ഓർമയിലായിരിക്കും എപ്പോഴും.
 
ഓർമകൾ നിലനിൽക്കാനാകാം അവരുടെ വസ്തുക്കൾ വീട്ടിൽ നിന്നും കളയാറില്ല. അത് സൂക്ഷിച്ചുവെയ്ക്കും. അവരുടെ പല വസ്തുക്കളും നിധി പോലെ സൂക്ഷിച്ച് വെയ്ക്കാൻ നമ്മൾ മറക്കാറില്ല. ഓർമകളെ തട്ടിയുണർത്താനാകും എന്നല്ലാതെ അതു കൊണ്ട് മറ്റൊരു ഗുണവുമില്ലെന്ന് മാത്രമല്ല, ദോഷമാണ് ഉണ്ടാകുക.
 
ഈ സ്വഭാവം ഭവനത്തിന്റെ ഐശ്വര്യം നശിപ്പിക്കുമെന്നും സംസാരമുണ്ട്. മരിച്ചവരുടെ ചിത്രങ്ങളും അവരുടെ വസ്തുക്കളും കാണുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും. ദോഷകരമായ ഊർജ്ജം പുറപ്പെടുവിക്കുന്ന വസ്തുക്കളായി ഇവ മാറും. പഴയ വസ്തുക്കൾ വീടിന്റെ ഐശ്വര്യം തല്ലിക്കെടുത്തും.
 
സന്തോഷത്തോടെ വീട്ടില്‍ എത്തുമ്പോള്‍ കാണുന്നത് മരിച്ചവരുടെ ചിത്രങ്ങളും വസ്‌തുക്കളുമാണെങ്കില്‍ നിങ്ങളിലത് സങ്കടമുണ്ടാക്കും. വൈകാരികമായ സമ്മര്‍ദ്ദമുണ്ടാകുന്നതിനും അത് കാരണമാകും.വീട്ടിൽ നെഗറ്റീവ് ഏനര്‍ജിയുണ്ടാക്കാന്‍ മാത്രമെ ഇത്തരം സൂക്ഷിച്ചുവയ്‌ക്കലുകള്‍ സഹായിക്കുകയുള്ളൂ. പൊസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെ വരെ ഇതു ഇല്ലാതാക്കും. 
 
ഉപേക്ഷിക്കാൻ പറ്റില്ല എന്ന് ഉറപ്പുള്ളതാണെങ്കിൽ അത് പെട്ടന്ന് ശ്രദ്ധ ചെന്നുപെടാത്ത സ്ഥലത്തെ വെയ്ക്കുക.

വെബ്ദുനിയ വായിക്കുക