വാസ്തുവും സ്ഥാനവുമെല്ലാം നോക്കി വീടു വച്ചിട്ടും അതിന്റെ ഗുണമൊന്നും തങ്ങൾക്ക് ലഭിക്കാറില്ല എന്ന് പലരും പരാതി പറയാറുണ്ട്. ഇത്തരത്തിൽ എല്ലാം നോക്കി വിടുവച്ചാലും എന്തുകൊണ്ടാണ് വീട്ടിൽ വിപരീത ഗുണങ്ങളുണ്ടാകുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത് പലപ്പോഴും സംഭവിക്കുന്നത് നമ്മുടെ അശ്രദ്ധ കൊണ്ടാണ്. വീടു പണിതപ്പോൾ നാം ശ്രദ്ധിച്ച വാസ്തു അവിടെ ഉപേക്ഷിച്ചതുകൊണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത്. വീട്ടുപകരണങ്ങളുടെ കാര്യത്തിലും വാസ്തു ബാധകം തന്നെ.
വീട്ടുപകരണങ്ങൾ വെക്കുന്ന സ്ഥാനങ്ങളും വീടു പരിപാലിക്കുന്ന രീതിയും വളരെ പ്രധാനമാണ്. ഇവ ശരിയായ രീതിയിൽ ചെയ്താൽ ദോഷങ്ങൾ ഒഴിവാക്കാം. ഇത്തരത്തിൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം വീടിന്റെ പ്രധാന കാവാടത്തിന് നേർ എതിർ ദിശയിൽ ഒരിക്കലും കണ്ണാടി വക്കരുത് എന്നുള്ളതാണ്. ചിലർ ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി പ്രതിഫലനമുണ്ടാക്കുന്ന വസ്തുക്കൾ വാതിലിന് എതിർവശത്ത് വക്കാറുണ്ട് എന്നാൽ ഇത് വീടിനകത്തേക്ക് വരുന്ന ചൈതന്യത്തെ ആട്ടിപ്പായിക്കുന്നതിനു തുല്യമാണ്.
അടുക്കള ഏതൊരു വീടിന്റെയും സമൃദ്ധിയെ സ്വാധീനിക്കുന്ന പ്രധാന ഇടമാണ്. ഇവിടുത്തെ വൃത്തി വീടിന്റെ മൊത്തം ഐശ്വര്യത്തിനുതകും. അടുപ്പുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യം. ഇത് കുടുംബത്തിന് സമ്പൽ സമൃദ്ധി പ്രധാനം ചെയ്യും. കാർ പോർച്ചുകൾക്ക് മുകളിൽ താമസമുറികൾ പണിയാതിരിക്കുന്നതാണ് ഉത്തമം. ബെഡ്റൂമുകളിൽനിന്നും കമ്പ്യൂട്ടർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കുന്നതും ഗുണം ചെയ്യും.