വീട് പണിയുമ്പോള്‍ ബാല്‍ക്കണി സ്റ്റെയര്‍കേസ് എന്നിവയുടെ സ്ഥാനത്തിനും പ്രാധാന്യം നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് കിഴക്ക്, വടക്ക് കിഴക്ക്, വടക്ക് എന്നീ ദിക്കുകളാണ് ഉത്തമമെന്നാണ് വാസ്തു പറയുന്നത്.
ബാല്‍ക്കണിക്ക് മുകളിലായി വരുന്ന മേല്‍ക്കൂര വീടിന്റെ പ്രധാന മേല്‍ക്കൂരയില്‍ നിന്ന് താഴെ ആയിരിക്കണം. വരാന്തയുടെ മേല്‍ക്കൂര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്നതും ഉത്തമമാണ്. വരാന്തയുടെ മൂലകള്‍ വൃത്താകൃതിയില്‍ ആവുന്നതും ബാല്‍ക്കണിയില്‍ ആര്‍ച്ചുകള്‍ വരുന്നതും നല്ലതല്ലെന്നും വാസ്തു വിദഗ്ധര്‍ പറയുന്നു.