ക്ഷേത്രത്തിനു സമീപമുള്ള വീട് ക്ഷേത്രത്തേക്കാള്‍ ഉയര്‍ന്നാല്‍ ‘ആള്‍‌നാശം’ സംഭവിക്കുമോ ?

ബുധന്‍, 7 ജൂണ്‍ 2017 (16:45 IST)
ക്ഷേത്രത്തിനു സമീപം വീട് വയ്ക്കുന്നത് നല്ലതാണോ ? അഥവാ അങ്ങിനെ ചെയ്താല്‍ വീടിന് ക്ഷേത്രത്തെക്കാൾ ഉയരം പാടില്ല എന്നു പറയുന്നതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ ? പല ആളുകള്‍ക്കുമുള്ള ഒരു സംശയമാണിത്. ക്ഷേത്രത്തിന് പരിസരത്ത് വീടുവെക്കുമ്പോള്‍ ആ വീടിന് ക്ഷേത്രത്തേക്കാള്‍ ഉയരം വരുകയാണെങ്കില്‍ ആള്‍‌നാശം വരെ സംഭവിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ഈ കാര്യങ്ങളില്‍ സത്യാവസ്‌ഥ എത്രത്തോളം ഉണ്ടെന്ന് വ്യക്തമല്ല.  
 
കൊടിമരത്തിന്റെ ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരമായി അർഥമാക്കുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരത്തിന്റെ മാനദണ്ഡം. എങ്കിലും ക്ഷേത്രത്തില്‍ കൊടിമരവും പ്രധാനപ്പെട്ടതായതിനാല്‍ അതും പരിഗണിക്കാമെന്നുമാത്രമേയുള്ളൂ. എന്നാൽ ശാസ്ത്രത്തിലൊന്നും കൊടിമരത്തിന്റെ കാര്യത്തെപ്പറ്റി പറയുന്നില്ലെന്നതാണ് വസ്തുത.  
 
ജീവിതം ഫ്ലാറ്റുകളിലേക്ക് മാറിയെങ്കിലും കിടപ്പുമുറിയുടെ സ്ഥാനവും തലവെച്ചു കിടക്കുന്നതും എങ്ങനെ ആകണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരു പോലെ ആശങ്കയുണ്ട്. കിടപ്പുമുറിയില്‍ നല്ല വെളിച്ചവും കാറ്റും ആവശ്യമാണെങ്കിലും തലവച്ചു കിടക്കേണ്ടത് തെക്കോട്ടോ കിഴക്കോട്ടോ വേണമെന്നു പറയാറുണ്ട്. നമ്മള്‍ വലത്തോട്ടുതിരിഞ്ഞ് എഴുന്നേല്‍ക്കുബോള്‍ മുഖം കിഴക്കോ വടക്കോ വേണമെന്നുള്ള തത്വപ്രകാരമാണ് ഇത്തരത്തില്‍ പറയുന്നത്. ഈ തത്ത്വത്തിനനുസരിച്ചായിരിക്കണം കിടപ്പുമുറി ഒരുക്കേണ്ടത്.

വെബ്ദുനിയ വായിക്കുക