പേര് സൂചിപ്പിക്കുന്നതു പോലെ പഞ്ചശിരസ്സ് എന്നാല്‍ അഞ്ച് ശിരസ്സ് (തല) തന്നെ. സിംഹം, ആന, ആമ, പന്നി, പോത്ത് എന്നീ മൃഗങ്ങളുടെ തല, സ്വര്‍ണം, തങ്കം, പഞ്ചലോഹം എന്നിവയിലേതിലെങ്കിലും തീര്‍ത്ത് സ്ഥാപിക്കുന്നതിനെയാണ് പഞ്ചശിരസ്സ് സ്ഥാപനം എന്ന് അറിയപ്പെടുന്നത്.
കിഴക്ക് വശത്ത് ആന, പടിഞ്ഞാറ് ഭാഗത്ത് സിംഹം, തെക്ക് പോത്ത്, വടക്ക് പന്നി, നടുക്ക് ആമ എന്നീ ക്രമത്തിലായിരിക്കും പൂജാരിമാര്‍ പഞ്ചശിരസ്സ് സ്ഥാപനം നടത്തുക.