ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി, പുതുക്കിയ തിയ്യതി അറിയാം

ശനി, 4 ജൂലൈ 2020 (13:42 IST)
ന്യൂഡൽഹി: 2019-20 വർഷത്തെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി.പുതുക്കിയ ഉത്തരവ് പ്രകാരം 2020 നവംബർ 30നകം നികുതി റിട്ടേൺ സമർപ്പിച്ചാൽ മതിയാകും. കൊവിഡ് പശ്ചാത്തലത്തെ തുടർന്നാണ് പുതിയ തീരുമാനം.
 
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡും 2018–19 സാമ്പത്തിക വർഷത്തിലെ പുതുക്കിയതും അല്ലാത്തതുമായ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട തീയതികൾ 2020 ജൂലൈ 31 വരെയാക്കി.ഐടി ആക്ട് പ്രകാരം 2019–20 വർഷത്തെ 80സി (എൽഐസി, പിപിഎഫ്, എൻഎസ്‌സി തുടങ്ങിയവ), 80ഡി (മെ‍ഡിക്ലെയിം), 80ജി (സംഭാവനകൾ) തുടങ്ങി ഡിഡക്‌ഷന്‍ ക്ലെയിം ചെയ്യേണ്ടവർക്ക് ഒരു മാസം കൂടി നീട്ടി ജൂലൈ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
 
2019–20 വർഷത്തെ ടിഡിഎസ് / ടിസിഎസ് സ്റ്റേറ്റ്മെന്റുകൾ ഫയൽ ചെയ്യുന്നതിന്റെ അവസാന തീയതി 2020 ജൂലൈ 31 വരെയാക്കിയിട്ടുണ്ട്. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാനതീയതി 2021 മാർച്ച് 31 വരെ നേരത്തെ കേന്ദ്രം നീട്ടി നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍