കേന്ദ്ര ബജറ്റ് 2018: വില കുറയുന്ന ഉല്‍പന്നങ്ങള്‍

വ്യാഴം, 1 ഫെബ്രുവരി 2018 (19:50 IST)
ജിഎസ്ടിക്ക് ശേഷമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിന് ശേഷിയുള്ളതാണെന്ന വിശദീകരണം ലഭിക്കുമ്പോഴും ആവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നു.

കാർഷിക, ആരോഗ്യ, ഗ്രാമീണ മേഖലയ്ക്ക് വാരിക്കോരി നല്‍കിയ ബജറ്റ് വരാന്‍ പോകുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്നതില്‍ സംശയമില്ല. എന്നാല്‍, ബജറ്റില്‍ വില കുറയുന്ന ഉല്‍പ്പന്നങ്ങള്‍ വളരെ കുറവാണ് എന്നത് നിരാശ പകരുന്നതാണ്.

ആവശ്യ വസ്‌തുക്കള്‍ അടക്കമുള്ളവയ്‌ക്ക് വില വര്‍ദ്ധിക്കുമ്പോള്‍ വില കുറയുന്നവയുടെ എണ്ണം വിരളമാണ്. സിഎന്‍ജി യന്ത്രോപകരണങ്ങള്‍, സോളാര്‍ ഗ്ലാസ്സ്, ബോള്‍സ് സ്‌ക്രൂ, കോമെറ്റ്, കശുവണ്ടി എന്നിവയ്‌ക്ക് മാത്രമാണ് വില കുറയുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍