എല്ലാ മേഖലകളോടും സൗഹൃദഭാവം പുലർത്തുന്ന ബജറ്റ്: പ്രധാനമന്ത്രി

വ്യാഴം, 1 ഫെബ്രുവരി 2018 (16:19 IST)
ഇത്തവണത്തേത് എല്ലാ മേഖലകളോടും സൗഹൃദഭാവം പുലർത്തുന്ന ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെ പ്രതീക്ഷ നൽകുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കർഷകർക്കും സാധാരണക്കാർക്കും വളരെയധികം പ്രയോജനപ്പെടുന്ന ബജറ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുകിട വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതികളുടെ പേരിൽ ധനമന്ത്രിയെ അഭിനന്ദിച്ചേ മതിയാകൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കർഷക ക്ഷേമത്തിന്റെ പേരിൽ അഭിനന്ദിക്കപ്പെടേണ്ട ബജറ്റാണെങ്കിലും ബിസിനസുകാരനും ഒരു പോലെ ഗുണം ചെയ്യും. വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കുന്നതിനൊപ്പം സാധാരണക്കാരുടെ ജീവിതവും എളുപ്പമാക്കുകയാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം. കർഷക വരുമാനം വർധിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും മോദി പറഞ്ഞു.

ഇത് കർഷക സൗഹൃദ ബജറ്റാണ്, സാധാരണ പൗരൻമാരെ ആശ്ലേഷിക്കുന്നതാണ്, വ്യവസായ – പരിസ്ഥിതി സൗഹൃദ ബജറ്റാണ്, എല്ലാറ്റിലുമുപരി വികസനോന്മുഖ ബജറ്റാണ്. സാധാരണക്കാരുടെ ജീവിത ഭാരങ്ങൾ ലഘൂകരിക്കുന്ന ബജറ്റു കൂടിയാണിത് – മോദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍