‘അമ്പിളിയെ ഇഷ്ടമായിരുന്നു, എനിക്ക് മുന്നേ അത് തുറന്ന് പറഞ്ഞത് ലോവൽ‘- ഒരിക്കൽ കൈവിട്ട് പോയ പെണ്ണിനെ സ്വന്തമാക്കി ആദിത്യൻ

തിങ്കള്‍, 28 ജനുവരി 2019 (13:06 IST)
സീരിയൽ നടി അമ്പിളി ദേവിയുമായുള്ള വിവാഹത്തിന് പിന്നാലെ സോഷ്യല്‍ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി നടൻ ആദിത്യന്‍ രംഗത്തെത്തിയിരുന്നു. അമ്പിളിദേവിയെ അവരുടെ ആദ്യ വിവാഹത്തിനു മുന്നേ തനിക്ക് ഇഷ്ടമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ആദിത്യൻ. 
 
‘പണ്ടേ ഇഷ്ടമായിരുന്നു. സെറ്റിലൊക്കെ ഒതുങ്ങി നിൽക്കുന്ന കുട്ടിയായിരുന്നു അമ്പിളി. എന്റെ ഇഷ്ടം പക്ഷേ ഞാൻ തുറന്നു പറഞ്ഞില്ല. ലോവലിനും അമ്പിളിയെ ഇഷ്ടമായിരുന്നു. അങ്ങനെ അവർ തമ്മിലുള്ള വിവാഹം കഴിഞ്ഞു. പക്ഷേ, അവരുടെ കുടുംബജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായി.’ 
 
‘ലോവലിനു കുട്ടികളുണ്ടാകില്ല. വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയാണ് അമ്പിളി കുഞ്ഞിനു ജന്മം നൽകുന്നത്. അത്തരത്തിലൊരുപാട് കാര്യങ്ങൾ അമ്പിളി അനുഭവിച്ചു. കൈവിട്ടുപോയി എന്നു ഞാൻ കരുതിയ ജീവിതം മടക്കി കിട്ടിയ സന്തോഷമാണുള്ളത്‘. - ആദിത്യൻ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍