‘ലീഡര്‍ കെ കരുണാകരന്‍’ ബി ബി സിയില്‍!

ചൊവ്വ, 21 ഫെബ്രുവരി 2012 (18:51 IST)
PRO
കേരളത്തിന്‍റെ രാഷ്ട്രീയാചാര്യനായിരുന്ന ലീഡര്‍ കെ കരുണാകരനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ബി ബി സിയില്‍. മേയ് എട്ടിനാണ് കരുണാകരനെക്കുറിച്ചുള്ള 52 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഡോക്യുമെന്‍ററി ബി ബി സി സം‌പ്രേക്ഷണം ചെയ്യുന്നത്.

കരുണാകരന്‍റെ പതിമൂന്നാം വയസ്സുമുതലുള്ള വ്യക്തിജീവിതവും രാഷ്ട്രീയജീവിതവുമാണ് ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലീഡറുടെ മരണം വരെയുള്ള പ്രധാന സംഭവങ്ങള്‍ ഡോക്യുമെന്‍ററിയില്‍ കാണാം.

ആര്‍ എസ്‌ നന്ദഗോപനാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. ഈ ഡോക്യുമെന്‍ററിയുടെ യഥാര്‍ത്ഥ പതിപ്പിന് ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. ബി ബി സിക്ക് വേണ്ടി 52 മിനിറ്റാക്കി എഡിറ്റ് ചെയ്താണ് നല്‍കിയിരിക്കുന്നത്.

തൃശൂരായിരുന്നു ഡോക്യുമെന്‍ററിയുടെ പ്രധാന ലൊക്കേഷന്‍.

വെബ്ദുനിയ വായിക്കുക