ദുല്‍ക്കര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ കമ്മട്ടിപ്പാടം രാജീവ് രവി അണിയിച്ചൊരുക്കിയ ഒരു ആക്ഷന്‍ ഡ്രാമ മൂവിയാണ്. ഒരു നഗരം നിര്‍മ്മിക്കപ്പെടുമ്പോള്‍ ഒരുപാടുപേരുടെ ചോരയും വിയര്‍പ്പും അതിനായി ഒഴുക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ആ സിനിമയുണ്ടായത്.