ദീപ്തി ഐപി‌എസ് മരണത്തിലേക്ക്? പരസ്പരം സീരിയൽ അവസാനിക്കുന്നു!

ചൊവ്വ, 28 ഓഗസ്റ്റ് 2018 (16:50 IST)
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട പരമ്പരകളിലൊന്നാണ് പരസ്പരം. വിവേക് ഗോപന്‍, ഗായത്രി അരുണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയൽ അവസാനിക്കുകയാണ്. ഇനി 5 നാള്‍ കൂടിയേ പരമ്പരയുള്ളൂവെന്നും ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. 
 
പ്രമോ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സീരിയല്‍ വിരോധികൾ ഈ വാര്‍ത്ത ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഇനിയെങ്കിലും ഇത് അവസാനിക്കുമോയെന്നാണ് പലരും ചോദിക്കുന്നത്. 
ഇനി ഇതിന് പിന്നിലെ എന്ത് ദുരന്തമാണാവോ വരുന്നതെന്ന സംശയമാണ് മറ്റ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്. ശരി മാത്രം ചെയ്യുന്ന ദീപ്തി ഐ പി എസ് മരിക്കുമോയെന്ന് ചോദിക്കുന്ന ആരാധകരും കുറവല്ല.
 
എന്തൊക്കെ പറഞ്ഞാലും അഭിനയിക്കാനറിയാവുന്ന താരമാണ് ഗായത്രിയെന്നും കൂടുതല്‍ അവസരങ്ങള്‍ താരത്തെ തേടിയെത്തട്ടെയെന്നുമാണ് ചിലര്‍ ആശംസിച്ചിട്ടുള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍