മൂന്നു വര്‍ഷം മുമ്പാണ് ഡ്രൈവര്‍ വിസയില്‍ മദീഷ് വിദേശത്ത് ജോലിക്ക് പോയത്. അതിനു ഒന്നര വർഷം മുൻപ് തൃക്കൊടിത്താനം സ്വദേശിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്. ആദ്യമായി വിദേശത്തു നിന്ന് മദീഷ് മടങ്ങി വന്നത് ഒന്നര വര്‍ഷം മുമ്പാണ്. ആദ്യ തവണ നാട്ടില്‍ വന്നതിന്റെ ഇടവേളയില്‍ പെയിന്റിങ്ങിന് പോയ കോട്ടമുറിയിലെ വീട്ടിലെ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. യുവതിക്ക് രണ്ടു പെണ്‍മക്കളാണുള്ളത്.
ഒന്നര വര്‍ഷം നാട്ടിൽ വന്നശേഷം ഗൾഫിലേക്കെന്ന് പറഞ്ഞാണ് യുവാവ് മുങ്ങിയത്. ഈ സമയത്ത് കാമുകിയുമായി കണ്ണൂര്‍ ജില്ലയില്‍ വാടകയ്ക്ക് വീട് എടുത്ത് താമസിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ മദീഷിന്റെ ഭാര്യ രണ്ടാഴ്ച മുമ്ബ് കീഴ്‌വായ്പൂര്‍ സ്‌റ്റേഷനില്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു പരാതി നല്‍കി. ഇതറിഞ്ഞ മദീഷ് താൻ മംഗളൂരുവിൽ ഉണ്ടെന്ന് വീട്ടുകാരെ അറിയിച്ചു.
കണ്ണൂരിലെത്തിയ ബന്ധുക്കള്‍ മദീഷിനെയും കൂട്ടി ഇന്നലെ രാവിലെ കീഴ്‌വായ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നു. കാമുകിയും മകളും ഒപ്പമുണ്ടായിരുന്നു. താന്‍ നാട്ടില്‍ വന്നിട്ട് എട്ടു മാസമായെന്നും കോട്ടമുറിയില്‍ നിന്ന് കാമുകിയെയും കൂട്ടി കണ്ണുരിലെത്തി അവിടെ വീട് എടുത്ത് താമസിക്കുകയായിരുന്നുവെന്നും മദീഷ് പോലീസിനോട് പറഞ്ഞു.
മദീഷിനെയാണ് പൊലീസ് കൊണ്ടുപോയത്. പിന്നാലെ കാമുകിയും കോടതിയിലെത്തി, തന്റെ ഭർത്താവിനെ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കോടതിയിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം താന്‍ പൊക്കോളാമെന്ന് മദീഷ് വാദിച്ചതോടെ കാമുകി വെട്ടിലായി. തന്നെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവാവിനെതിരേ പരാതി നല്‍കുമെന്ന നിലപാടാണ് ഇപ്പോള്‍ കാമുകിക്കെന്നാണ് പോലീസ് പറയുന്നത്.