താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച് നടിമാരായ പദ്മപ്രിയ, രേവതി, പാർവതി എന്നിവർ കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തിയിരുന്നു. പത്രസമ്മേളനത്തിന് ശേഷം ഒരു ചാനലിൽ നടത്തിയ ചർച്ചയിലും മൂവരും പങ്കെടുത്തു. ചർച്ചയിൽ അമ്മയെ പ്രതിനിധീകരിച്ച് നടൻ മഹേഷാണ് എത്തിയത്.
മഹേഷിന് രേവതിയാണ് മറുപടി നല്‍കിയത്. അമ്മ ആദ്യം ദിലീപിനെ പുറത്താക്കി, പിന്നെ ആ തീരുമാനം മരവിപ്പിച്ചു, പിന്നെ ജനറല്‍ ബോഡിയില്‍ തിരിച്ചെടുത്തു. അകത്താണോ പുറത്താണോ എന്ന വാക്കുകള്‍ മാത്രമേ ഉപയോഗിക്കുന്നുളളൂ. സംഘടനയില്‍ ദിലീപിന്റെ സ്റ്റാറ്റസ് എന്താണ് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ദിലീപ് എന്ത് പറഞ്ഞു എന്നതല്ല അമ്മയുടെ തീരുമാനം എന്താണ് അറിയേണ്ടത്.