'ഇത്രയ്ക്ക് ചീപ്പ് ആകരുത്, അത്ര വലിയ മഹാനൊന്നുമല്ലല്ലോ നീ’ - വിശാലിനെതിരെ ആഞ്ഞടിച്ച് വരലക്ഷ്മി, ‘തേപ്പി’ന് പകരം വീട്ടുന്നതോ?
നടികര്‍ സംഘം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവ അണിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വീണ്ടും പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് താരം. മുന്‍പ്രസിഡന്റായിരുന്ന ശരത് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കാനും വിശാൽ മറന്നില്ല. എന്നാൽ, ഇത് ശരത് കുമാറിന്റെ മകളായ വരലക്ഷ്മിയെ ചൊടിപ്പിച്ചിരിക്കുകയാണ്.
ചീപ് പബ്ലിസിറ്റിയുമായി വന്നതില്‍ സഹതാപമാണ് തോന്നുന്നത്. എല്ലാം തികഞ്ഞ സാത്വികനെന്ന മട്ടില്‍ പെരുമാറരുത്. നിന്റെ കള്ളത്തെക്കുറിച്ചും ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നീ മഹാനായിരുന്നുവെങ്കില്‍ ഒപ്പമുള്ളവര്‍ നിന്നെ മാറ്റി നിര്‍ത്തുന്ന സാഹചര്യമുണ്ടാവില്ലായിരുന്നല്ലോ?. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നല്ലൊരു നടനാണെന്ന് നീ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ ഒരുസമയത്ത് ഉണ്ടായിരുന്നു. എന്നാൽ, പെട്ടന്നാണ് വിശാൽ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത്. ഇതോടെ വിശാൽ നടിയെ ‘തേയ്ക്കുക’യായിരുന്നുവെന്നും അതിനു പക പോക്കലാണോ ഈ ആരോപണമെന്നും ചില ഫാൻസ് ചോദിച്ച് തുടങ്ങിയിട്ടുണ്ട്.