ഓടുന്ന ട്രെയിനിൽ സ്റ്റണ്ട്, ടിക്ടോക് വിഡിയോ ചിത്രീകരിയ്ക്കുന്നതിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് യുവാവ്, വീഡിയോ !

ചൊവ്വ, 18 ഫെബ്രുവരി 2020 (15:55 IST)
ഓടുന്ന ട്രെയിനിൽ അഭ്യാസപ്രകടനം നടത്തി ടിക്ടോക് വീഡിയോ ചിത്രീകരിയ്ക്കാൻ ശ്രമിച്ച യുവാവ് ട്രെയിനന്നടിയിൽ കുടുങ്ങാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓടുന്ന ട്രെയിനിൽ വാതിലിന്റെ കമ്പികളിൽ പിടിച്ചുതൂങ്ങി താഴേയ്ക്കിറങ്ങിയായിരുന്നു യുവാവിന്റെ സാഹസം. എന്നാൽ കൈവഴുതി യുവാവ് ട്രെയിനിനടിയിലേയ്ക്ക് പതിയ്ക്കുകയായിരുന്നു. 
 
സെക്കൻഡുകളുടെ വ്യത്യാസത്തിൽ തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. യുവാവിന്റെ തല ട്രെയിനിനടിയിലേയ്ക്ക് പോയെങ്കിലും ബോഗിയുടെ സൈഡിൽ തട്ടി തെന്നിമാറി. തെറിയ്ക്കുകയായിരുന്നു. അൽപം മാറിയിരുന്നു എങ്കിൽ യുവാവിന്റെ ശരീരാത്തിലൂടെ ട്രെയിൻ കയറിയിറങ്ങുമായിരുന്നു. വിഡിയോ പുറത്തുവന്നതോടെ യുവാവിനെതിരെ വലിയ വിമർശനമാണ് സാമൂഹ്യ  മാധ്യമങ്ങളിൽ ഉയരുന്നത്. 
 
റെയിൽവേ മന്ത്രാലയം ട്വിറ്റർ പേജിലൂടെ ഈ വീഡിയോ പങ്കുവച്ച് യുവാവിനെ താക്കിതു ചെയ്തുകൊണ്ട് ഇത്തരത്തിലുള്ള പ്രാവർത്തികൾ ആവർത്തിയ്ക്കരുത് എന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. 'ഓടുന്ന ട്രെയിനിൽനിന്നും ഇറങ്ങി അഭ്യാാസങ്ങൾ നടത്തരുത്. ഒരു സ്റ്റണ്ട് കാണാൻ രസകരമൊക്കെയായിരിയ്ക്കും പക്ഷേ ഭാഗ്യം എപ്പോഴും നിങ്ങളെ തുണയ്ക്കണം എന്നില്ല. ദയവായി ഇത്തരം കാര്യങ്ങൾ ചെയ്യാതിരിയ്ക്കുക. മറ്റുള്ളവരെ ചെയ്യാൻ അനുവദിച്ചും കൂടാ. ജീവൻ അമൂല്യമാണ്' റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
 
'ഓടുന്ന ട്രെയിനിൽ സ്റ്റണ്ട് കാണിയ്ക്കുന്നത് ധൈര്യമല്ല. നിങ്ങളുടെ ജീവൻ അമൂല്യമാണ് അത് അപകടത്തിലാക്കരുത് നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി യാത്രകൾ ആസ്വദിയ്ക്കുക' എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് റെയിൽവേ മന്ത്രി പീയുഷ് ഗോയലും ട്വീറ്റ് ചെയ്തു.  

चलती हुई ट्रेन से उतरना- चढ़ना जानलेवा है, इन्हें देखिए स्टंट के चक्कर में अपनी जान से हाथ धो बैठते लेकिन हर बार किस्मत इनके साथ नहीं होगी।

कृपया ऐसा ना करें और दूसरों को भी ना करने दे, जीवन अमूल्य है स्टंट के चक्कर में अपनी जिंदगी को दांव पर ना लगाएं!! pic.twitter.com/tpyaAYJPNM

— Ministry of Railways (@RailMinIndia) February 18, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍