ഹീറോയിസം ജീവിതത്തിൽ ചെയ്യാൻ അറിയാത്ത അണ്ണന്മാർ എങ്ങനെയാ സ്‌ക്രീനിൽ അത് ചെയുക??

വെള്ളി, 29 ജൂണ്‍ 2018 (10:58 IST)
താരസംഘടനയായ അമ്മയിൽ നിന്ന് നടിമാർ കൂട്ടമായി രാജിവെച്ചതിനെത്തുടർന്ന് സിനിമാ മേഖലയിൽ വിള്ളൽ വീണിരിക്കുകയാണ്. ഇതിനെതിരെ പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സംവിധായകൻ രൂപേഷ് പീതാംബരൻ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹീറോയിസം ജീവിതത്തിൽ ചെയാൻ അറിയാത്ത അണ്ണന്മാർ എങ്ങനെയാ സ്‌ക്രീനിൽ അത് ചെയുക?? എന്ന് സംവിധായകൻ ചോദിക്കുന്നു.
 
രൂപേഷിന്റെ പോസ്‌റ്റിന്റെ പൂർണ്ണരൂപം:
 
താല്‍പര്യം വിട്ടുപോയത് കാരണം ഞാന്‍ ഫേസ്‌ബുക്കില്‍ നിന്നും കുറച്ചു നാളുകളായി മാറി നില്‍ക്കുകയായിരുന്നു. ഇന്ന് ഞാന്‍ വീണ്ടും തിരിച്ചു വന്നു, കാരണം അത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഹീറോയിസം ജീവിതത്തിൽ ചെയാൻ അറിയാത്ത അണ്ണന്മാർ എങ്ങനെയാ സ്‌ക്രീനിൽ അത് ചെയുക??
 
തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവരോടൊപ്പം സിനിമാ സംഘടനകള്‍ അവര്‍ക്കായി പോരാടുകയാണ് ചെയ്യേണ്ടത്. P.S : ഇത്‌ വൈറൽ ആവാൻ വേണ്ടിയുള്ള പോസ്‌റ്റ് അല്ലാ! 
 
എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകൾ ഒക്കെ !! (എന്റെ അമ്മ കുറേ നാള്‍ മുമ്പ് മരിച്ചു പോയതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല) അവരെ പറ്റി ആലോചികയുമ്പോൾ മിണ്ടാതെയിരിക്കയുവാൻ പറ്റുന്നില്ല !! 
- Roopesh Peethambaran

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍