അതുകൊണ്ടു തന്നെ ഇവര്‍ യാതൊരു വ്രത ശുദ്ധിയുമില്ലാതെയാണ് വന്നതെന്നും ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുവകകള്‍ ഉണ്ടെന്നും ആര്‍ക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു. അതേസമയം, രഹ്‌നയ്‌ക്ക് കെട്ടുനിറച്ചുകൊടുത്ത ഗുരുസ്വാമി ആരാണെന്ന് പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടില്‍ എന്താണെന്ന് രഹ്‌നയോട് ചോദിച്ചതിന് മറുപടിയൊന്നും ഇല്ലാത്തതിലും സംശയമുണർത്തിയിരുന്നു. പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സംരക്ഷണത്തില്‍ അവരെത്തിയത് ശബരിമലയെ കളങ്കപ്പെടുത്താനാണെന്നും സംരക്ഷണ സമിതി ആരോപിച്ചു. ഇതിനെല്ലാം കൂട്ട് നിക്കുന്ന സര്‍ക്കാര്‍ മാപ്പു പറയണമെന്നും ഇവര്‍ പറഞ്ഞു.