വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ലൈനിലേക്കാണ് വധഭീഷണി ഉയർത്തിയ കോൾ വന്നത്. മോശമായി സംസാരിക്കുകയും സിനിമ പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ധന്യ പറയുന്നു. അമ്മയ്‌ക്കൊപ്പമാണ് ധന്യ താമസിക്കുന്നത്. എനിക്കും അമ്മയ്‌ക്കും വേണ്ട സംരക്ഷണം നൽകണമെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.