അവിഹിതബന്ധമെന്ന് പറഞ്ഞ് ഉപേക്ഷിച്ചു, ഉടമയെ കാത്ത് വഴിക്കണ്ണുമായി നായ!

ബുധന്‍, 24 ജൂലൈ 2019 (18:48 IST)
‘അവിഹിതബന്ധം’ ആരോപിച്ച് നായയെ തെരുവിൽ ഉപേക്ഷിച്ച ഉടമയെ അന്വേഷിച്ച് കണ്ടെത്താൻ തീവ്രശ്രമം. ഇയാളെ കണ്ടെത്തി കേസ് കൊടുക്കാനുള്ള ശ്രമത്തിലാണ് മൃഗസ്നേഹികളുടെ സംഘടന. നായയെ കിട്ടിയ സ്ഥലത്തെ സിസി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ആളെ കണ്ടെത്തി കേസ് കൊടുക്കുമെന്ന് ഇവർ പറയുന്നു. 
 
എന്നാൽ, ഇതൊന്നുമറിയാതെ തന്റെ ഉടമയെ കാണാത്ത അങ്കലാപ്പിലാണ് ഈ പാവം നായ. എന്ന് വീട്ടിലേക്ക് തിരികെ പോകാനാകുമെന്നാണ് ഇവൾ ചിന്തിക്കുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടതുകൊണ്ടാണ് ഉപേക്ഷിക്കുന്നത് എന്നായിരുന്നു ഉടമസ്ഥൻ എഴുതിയ കുറിപ്പിൽ പറയുന്നത്. 
 
‘നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങള്‍ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വര്‍ഷമായി ആരെയും കടിച്ചിട്ടില്ല ,പാല്‍ ,ബിസ്‌ക്കറ്റ് ,പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത് ,അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത് ‘

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍