അർജുന അവാർഡ് നേടിയ മലയാളികളായ ജിൻസൺ ജോൺസൺ, ധ്യാൻചന്ദ് പുരസ്കാരം നേടിയ ബോബി അലോഷ്യസ് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഇരുവരുടേയും നേട്ടം സംസ്ഥാനത്തെ കായിക മേഖലയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്.
ഒപ്പം ദേശീയ കായിക പുരസ്കാരങ്ങൾ നേടിയ എല്ലാ കായിക താരങ്ങളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ജിന്‍സണ്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ 20 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഭാരോദ്വഹനത്തിലെ ലോക ചാമ്പ്യൻ മീരാബായ് ചാനു എന്നിവര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരവുമാണ് ലഭിച്ചത്. പുരസ്‌കാരം 25ന് നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:-
അർജുന അവാർഡ് നേടിയ ജിൻസൺ ജോൺസൺ, ധ്യാൻചന്ദ് പുരസ്കാരം നേടിയ ബോബി അലോഷ്യസ് എന്നിവർക്ക് അഭിനന്ദനങ്ങൾ. ഇരുവരുടേയും നേട്ടം സംസ്ഥാനത്തെ കായിക മേഖലയ്ക്ക് പ്രചോദനമാകും. ദേശീയ കായിക പുരസ്കാരങ്ങൾ നേടിയ എല്ലാ കായിക താരങ്ങളേയും അഭിനന്ദിക്കുന്നു.