പരോളില്‍ മമ്മൂട്ടിയെ സഖാവ് അലക്സ് ആക്കാന്‍ ഒരു വ്യക്തമായ കാരണമുണ്ട്...

ചൊവ്വ, 10 ഏപ്രില്‍ 2018 (11:11 IST)
അജിത് പൂജപ്പുരയുടെ തിരക്കഥയില്‍ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ ഇപ്പോള്‍ വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ സഖാവ് അലക്സ് എന്ന കര്‍ഷകനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ചെയ്യാത്ത തെറ്റിന് കുടുംബത്തിനായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന അലക്സിനെ എന്തുകൊണ്ടാണ് സഖാവ് ആക്കിയതെന്ന് തിരക്കഥാകൃത്ത് തന്നെ പറയുന്നു.
 
‘സഖാവ് അലക്‌സ് എന്നാണ് കഥാപാത്രത്തിന്റെ പേര് എങ്കിലും ഇതൊരിക്കലും രാഷ്ട്രീയ പശ്ചാത്തലമുള്ളൊരു സിനിമയല്ല. ഇയാളൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. യഥാര്‍ത്ഥ കഥ സിനിമയാക്കുന്നതിന്റെ പേരിലാണ് സഖാവ് അലക്‌സ് എന്ന പേരും കമ്മ്യൂണിസ്റ്റ് റെഫറന്‍സും‘. എന്ന് അജിത് പറയുന്നു.
 
രാഷ്ട്രീയ പശ്ചാത്തലത്തെ സിനിമയ്ക്കായി കച്ചവടമാക്കി മാറ്റിയിട്ടില്ല, ഇതൊരു രാഷ്ട്രീയ സിനിമയല്ല എന്നത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്ന് അജിത് പറഞ്ഞു. മിയ, സിദ്ധിഖ്, സുരാജ് വെഞ്ഞാറംമൂട്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍