2020ൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞത് ഈ വാക്ക് !

ചൊവ്വ, 1 ഡിസം‌ബര്‍ 2020 (08:48 IST)
2020ൽ ആളുകൾ നിഘണ്ടുവിൽ ഏറ്റവുമധികം തിരഞ്ഞ വാക്ക് ഏതാണെന്ന് വല്ല ഐഡിയയുമുണ്ടോ ? ഇക്കാലങ്ങളിൽ ഏറ്റവുമധികം കേൾക്കുന്ന വാക്കുകളിൽ പ്രധാനിയാണ് അത്. മെറിയം വെബ്സ്റ്റർ ഡിക്‌ഷണറിയിൽ ഈ വർഷം ആളുകൽ ഏറ്റവുമധികം തിരഞ്ഞത് മഹാമാരി എന്ന് അർത്ഥം വരുന്ന 'പാൻഡമിക്' എന്ന വാക്കാണ്. ലോകത്ത് കൊവിഡ് 19 പടർന്നുപിടിച്ചപ്പോൾ സജീവമായി കേട്ടുതുടങ്ങിയ വാക്കിനെ കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ തിരച്ചിലുകൾ.
 
മാർച്ച് 11 നാണ് കൊവിഡ്19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ഇതോടെ പാൻഡമിക് എന്നവാക്ക് വ്യാപകമായി ഉപയോഗിയ്ക്കാൻ തുടങ്ങി. ഈ വാക്ക് കേൾക്കാത്ത ദിവസങ്ങൾ ചുരുക്കമായിരിയ്ക്കും എന്ന് പറയാം. ഇതോടെ ഈ വാക്കിനെ കുറിച്ചറിയാൻ ആളുകളിൽ കൗതുകം ഉണ്ടായി. ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽനിന്നും ഉത്ഭവിച്ച വാക്കാണ് പാൻഡമിക്. പ്ലേഗ് ബാധയ്ക്ക് ശേഷം 1660കൾ മുതലാണ് ഈ വാക്ക് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. അസിംപ്റ്റമാറ്റിക്, ക്വാറന്റീൻ, കൊറോണ വൈറസ് എന്നീ വാാക്കുകളാണ് പാൻഡമിക് കഴിഞ്ഞാൽ ഏറ്റവുമധികം തിരയപ്പെട്ട വാക്കുകൾ.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍