മമ്മൂട്ടി മാത്രമല്ല മോഹൻലാലും എത്തി- കൂടെയുണ്ടെന്ന് ആവർത്തിച്ച് താരങ്ങൾ

വെള്ളി, 24 ഓഗസ്റ്റ് 2018 (11:04 IST)
അപ്രതീക്ഷിതമായെത്തിയ ദുരന്തത്തെ തരണം ചെയ്യാൻ കേരളം ഒന്നടങ്കം മുന്നോട്ടെത്തിയിരിക്കുകയാണ്. കേരളത്തെ രക്ഷിക്കേണ്ടത് തങ്ങളുടെ കൂടി ചുമതലയാണെന്ന തിരിച്ചറിവിൽ താരങ്ങളും എത്തിയിരിക്കുകയാണ്.   ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, പാര്‍വതി, രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ അന്‍പോട് കൊച്ചിയില്‍ സജീവമായിരുന്നു. തൃശ്ശൂരിലെ ക്യാംപിലായിരുന്നു ടൊവിനോ തോമസ്. 
 
ചെങ്ങന്നൂരിലെ ക്യാമ്പിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയിരുന്നു. രമേഷ് പിഷാരടി, വിഷ്ണു ഉണ്ണിക്രഷ്ണൻ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്. അതേസമയം, സുരേഷ് കുമാറിനും മേനകയ്ക്കുമൊപ്പം സംസ്‌കൃത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലായിരുന്നു മോഹൻലാൽ എത്തിയത്.
 
വയനാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റാണ് വിശ്വശാന്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍