ഇന്ത്യൻ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഏറ്റവുമധികം മുഴങ്ങിക്കേട്ട ആരവം ഒരു പക്ഷേ സച്ചിൻ, സച്ചിൻ എന്നായിരിക്കും. സച്ചിൻ രമേശ് ടെൻഡുൽക്കർ എന്ന ഇതിഹാസ ക്രിക്കറ്റ് താരത്തിന് ആരാധകരുടെ ഉള്ളിലുള്ള സ്ഥാനം അത്രത്തോളം വലുതാണ്. ആ ഇതിഹാസം ഇന്ന് 46ആം പിറന്നാൾ ആഘോഷിക്കുകയാണ്. 1973ൽ മുബൈയിലെ ദാദറിലാണ് സച്ചിന്റെ ജനനം.
	 
	മറികടക്കൽ അസധ്യമെന്ന് തോന്നിക്കുന്ന വലിയ റെക്കോർഡുകൾ ബാക്കി വച്ചാണ് സച്ചിൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 200 ടെസ്റ്റ് മത്സരങ്ങൾ, 100 അന്താരാഷ്ട്ര സെഞ്ച്വറികൾ, 34,357 ഇന്റർനാഷ്ണൽ റൺസ് എന്നീ റെക്കോർഡുകൾ ഇപ്പോഴും സച്ചിന്റെ കയ്യിൽ ഭദ്രമാണ്. ആറ് ലോകകപ്പ് ടീമിൽ അംഗമായിരുന്നു സച്ചിൻ. ഒടുവിൽ 2011ൽ വാംഗഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചതോടെ സച്ചിൻ ലോകകപ്പ് കിരീഡവും ഉയർത്തി. 
	 
	ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയതും സച്ചിനെന്ന ഇതിഹാസം തന്നെ. 2010ൽ ദക്ഷിണാഫ്രിക്കയുമായി നടന്ന മത്സരത്തിൽ 147 ബോളിൽ 200 റൺസ് അടിച്ച് സച്ചിൻ പുറത്താകാതെ നിന്നു. ഹോം ഗ്രൌണ്ടായ വാംഗഡെയിൽ നടന്ന 200ആം ടെസ്റ്റ് മാച്ചിലാണ് സച്ചിൻ ക്രിക്കറ്റിൽ നിന്നും വിരമികുന്നത്. പിന്നീട് ഐപി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കരുത്തായി മറി സച്ചിൻ 2334 റൺസാണ് സച്ചിൻ ഐ പി എല്ലിൽ സ്വന്തമാക്കിയിട്ടുള്ളത്.